ന്യൂഡൽഹി: എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കാമ്പയിന് തുടക്കമിട്ട് ഒരു വിഭാഗം മലയാളികൾ. ‘സേവ് ശബരിമല’ എന്ന ഹാഷ്ടാഗിലാണ് കാമ്പയിൻ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിൻ. സുപ്രീംകോടതി സമിതി വേണ്ടത്ര പഠനം നടത്താതെയാണ് വിധി പുറപ്പെടുവിച്ചത്, ശബരിമലയെ സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം തുടങ്ങിയ കമൻറുകളാണ് ഫേസ്ബുക്ക് പേജിൽ ഭൂരിപക്ഷം പേരും കുറിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.