Posted On
date_range Updated On
date_range ഓണക്കാലത്ത് ട്രെയിനുകളിൽ അധിക കോച്ച്
പാലക്കാട്: ഓണക്കാലത്ത് ട്രെയിനുകളിൽ ഒരു അധിക കോച്ച് വീതം അനുവദിച്ചതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ സെപ്റ്റംബർ ഏഴു മുതൽ സെപ്റ്റംബർ ഒമ്പതു വരെയും 12075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന യാത്രക്ക് സെപ്റ്റംബർ ഏഴു മുതൽ ഒമ്പതു വരെയും തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്രക്ക് സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലും 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നതിന് സെപ്റ്റംബർ ഒമ്പതു മുതൽ 10 വരെയുമാണ് ഒരു അധിക കോച്ച് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.