ഭിന്നശേഷിക്കാർക്ക് താമസസ്ഥലത്തിന് സമീപം പരീക്ഷാ കേന്ദ്രം: പി.എസ്‌.സി.ക്ക് 'ശുപാർശ' ചെയ്യാൻ മാത്രമേ കഴിയൂവെന്ന് ഹൈക്കോടതി

കൊച്ചി: ഭിന്നശേഷിക്കാർക്ക് താമസസ്ഥലത്തിന് സമീപം പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന് പി.എസ്‌.സി.ക്ക് 'ശുപാർശ' ചെയ്യാൻ മാത്രമേ ഭിന്നശേഷി കമീഷണർക്ക് കഴിയൂവെന്ന് ഹൈകോടതി. സെലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന അംഗപരിമിതരായ ഉദ്യോഗാർഥികൾക്ക് അവരുടെ വസതിക്ക് സമീപം പരീക്ഷാ കേന്ദ്രങ്ങൾ നൽകണമെന്ന് കമീഷണറുടെ നിർദ്ദേശം നിയമത്തിനപ്പുറമാണ്.

ഇക്കാര്യത്തിൽ 2016 ലെ അംഗപരിമാതിരുടെ അവകാശ നിയമത്തിലെ 80-82 വകുപ്പുകൾ ജസ്റ്റിസ് ഷാജി പി. ചാലിയുടെ സിംഗിൾ ബെഞ്ച് പരിശോധിച്ചു. നിയമ പ്രകാരം കമീഷണർ ഇത്തരം നിയമ നടപടി കൈക്കൊണ്ടത് നിയമപരമല്ലെന്ന് ജസ്റ്റിസ് ഷാജി പി. ചലിയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

കേസിലെ അംഗപരിമിതൻ അപേക്ഷ നൽകിയതിനെതുടർന്ന് സ്റ്റേറ്റ് കമീഷണർ പി.എസ്.സിയോട് അപേക്ഷ പ്രകാരമുള്ള പരീക്ഷ കേന്ദ്രങ്ങൾ നൽകാനും ആവശ്യപ്പെട്ടിരുന്നു. കമീഷണർ ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തുവെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമത്തിലെ വകുപ്പ് 80 പരിശോധിച്ചതിൽ നിയമപ്രകാരം കമീഷണർക്ക് അത്തരം അധികാരങ്ങളൊന്നും നിക്ഷിപ്‌തമല്ല. ഇക്കാര്യത്തിൽ 2016 ലെ നിയമത്തിലെ സെക്ഷൻ 80 പ്രകാരം പി.എസ്‌.സിക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി കോടതി റദ്ദാക്കിയത്.

Tags:    
News Summary - Exam center near residence for differently abled-HC says PSC can only recommend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.