Posted On
date_range Updated On
date_range ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയുമായി പരാതിക്കാരിയുടെ വീട്ടിൽ തെളിവെടുപ്പ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുമായി തെളിവെടുപ്പ് നടത്തി. പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസവും എം.എൽ.എയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട എൽദോസിനെ കെ.പി.സി.സി അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‍പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.