Posted On
date_range Updated On
date_range ഡൽഹിയിലെ കാര്യങ്ങൾ തന്നോട് നോക്കാൻ പറഞ്ഞിരുന്നു -ഇ.ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്‍റില്‍ ഹാജരാകാത്ത തിൽ പ്രതികരണവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. അടുത്ത ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി ഹാജരാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മന:പൂർവം പങ്കെടുക്കാതിരുന്നതാണെന്ന് കരുതുന്നില്ലെന്നും ഇ.ടി പറഞ്ഞു. അതേസമയം, വിഷയത്തിൽ കുഞ്ഞാലിക്കുട്ടി തന്നെ പ്രതികരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി പെങ്കടുക്കാത്തതിനെ വിമർശിച്ച് െഎ.എൻ.എല്ലും വെൽഫെയർ പാർട്ടിയും രംഗത്തെത്തിയിരുന്നു. എന്നാൽ, സി.പി.എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.