Posted On
date_range Updated On
date_range 'ന്യൂനപക്ഷത്തിനുമേൽ വർഗീയത ആരോപിക്കുന്നത് സി.പി.എമ്മിന്‍റെ കുടിലതന്ത്രം'
കോഴിക്കോട്: മുസ്ലിംലീഗിന്റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് ഇ.ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
യു.ഡി.എഫ് വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി. സി.പി.എം ബി.ജെ.പിക്ക് വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നു. ന്യൂനപക്ഷങ്ങളാണ് വർഗീയതയുണ്ടാക്കുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ് സി.പി.എമ്മിേന്റതെന്നും ഇ.ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.