Posted On
date_range Updated On
date_range ബന്ധു നിയമനം: കേന്ദ്രകമ്മറ്റി യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കുന്നില്ല. ജയരാജന്‍ അവധിക്ക് അപേക്ഷ നല്‍കി.
ബന്ധുനിയമന വിവാദം കേന്ദ്രകമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജൻ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ ഇരുവര്‍ക്കും വീഴ്ചപറ്റിയതായി സംസ്ഥാന ഘടകം വിലയിരുന്നിയിരുന്നു. ഇതേ വിലയിരുത്തല്‍ തന്നെയാണ് പൊളിറ്റ് ബ്യൂറോക്കുമുള്ളത്.
ഇത് സബന്ധിച്ച് വിശദമായ ചര്‍ച്ച ഇന്നത്തെ കേന്ദ്ര കമ്മറ്റിയില്‍ നടക്കും. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇരുവരുടെയും വിശദീകരണം കേട്ട ശേഷം തുടർ നടപടി കൈകൊള്ളാനായിരുന്നു തീരുമാനം. എന്നാല്‍ പി.കെ. ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.