ഇൻഡിഗോ എയർലൈൻസിൽനിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ, ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്

ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ ​നി​ന്ന്​ ക​ത്ത് കി​ട്ടി​യി​ട്ടി​ല്ലെന്ന് എൽ.ഡി.എഫ്. ഇ.പി. ജയരാജൻ, ഇ​പ്പോ​ഴും ട്രെ​യി​നി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. അ​തി​ൽ ത​നി​ക്ക് യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ക​രി​​​​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​ർ​ന്നാ​ൽ ​ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. എ​ന്തി​നാ​ണ് ക​രി​ങ്കൊ​ടി​യു​മാ​യി ന​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ം സ​മ​ര​ത്തി​ന് ഇ​റ​ങ്ങി നാ​ടി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​ക്ക​രു​ത്. ക​രി​ങ്കൊ​ടി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നും വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രും.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. കൃ​ത്രി​മ​മാ​യി വാ​ർ​ത്ത​യു​ണ്ടാ​ക്കി അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്നു. ഏ​ഷ്യാ​നെ​റ്റ് മാ​നേ​ജ്മെൻറ് ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണം. പ്ര​തി​പ​ക്ഷ​ നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഐ​ശ്വ​ര്യ​ക്കേ​ടു​ണ്ടെ​ന്നും അ​താ​ണ് അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച​ പ​രാ​മ​ർ​ശ​ത്തി​ന് ജ​യ​രാ​ജ​ൻ മ​റു​പ​ടി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബം കേ​ര​ള​ത്തി​ന്‍റെ ഐ​ശ്വ​ര്യ​മെ​ന്ന്​ പ​റ​ഞ്ഞ ഇ.​പി. താ​ൻ മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​വും ആ​രോ​പ​ണ നി​ഴ​ലി​ലാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യാ​ണ്​ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ​ വി.​ഡി. സ​തീ​ശ​ന്‍റെ പ​രാ​മ​ർ​ശം.

Tags:    
News Summary - EP Jayarajan has not received the letter from Indigo Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.