പി. മോഹനനെ തള്ളി ഇ.പി. ജയരാജൻ

തിരുവനന്തപുരം: മാവോവാദികൾക്ക്​ വെള്ളവും വളവും നൽകുന്നത്​ മുസ്​ലിം തീവ്രാദികളാണെന്ന സി.പി.എം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹന​​െൻറ പ്രസ്​താവനക്കെതിരെ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജൻ. പ്രസംഗത്തിൽ പലരും പലതും പറയുമെന്നും രാഷ്​ട്രീയക്കാർ പറയുന്ന​െതല്ലാം പാർട്ടി നയമാണോ എന്നും​ ഇ​.പി ജയരാജൻ ചോദിച്ചു.

അതേസമയം, പി. മോഹന​​െൻറ പ്രസ്​താവനയെ പിന്തുണച്ച്​ പി. ജയരാജൻ രംഗത്ത്​ വന്നിരുന്നു. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത്​ മുസ്​ലിം തീവ്രവാദികളാണെന്നത്​ യാഥാർത്യമാ​െണന്നും ആ യാഥാർഥ്യം സമൂഹത്തിന്​ മുമ്പിൽ തുറന്നു പറയുകയാണ്​ മോഹനൻ ചെയ്​തതെന്നുമായിരുന്നു പി. ജയരാജൻ പറഞ്ഞത്​.

Tags:    
News Summary - ep jayarajan against p mohanan's statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.