Posted On
date_range Updated On
date_range മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഗേറ്റ് താഴിട്ട് പൂട്ടി; പരിസ്ഥിതി പ്രവർത്തകൻ അറസ്റ്റിൽ
കളമശ്ശേരി: പെരിയാറിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നത് തടയാനുള്ള പരിശോധന വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ഓഫിസും ഗേറ്റും താഴും ചങ്ങലയും ഉപയോഗിച്ച് പരിസ്ഥിതി പ്രവർത്തകൻ പൂട്ടി. സംഭവത്തിൽ ഏലൂർ ജനജാഗ്രത പ്രവർത്തകൻ ഒ.ബി. ഷബീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫിസും ഗേറ്റും പൂട്ടിയിട്ട നിലയിൽ കാണുന്നത്. ഉടൻ ഏലൂർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പി.സി.ബി സെക്യൂരിറ്റി ജീവനക്കാരൻ സേവ്യറിന്റെ മൊഴിയിൽ ഷബീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.