റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചു

രാജപുരം: ജില്ലയിൽ കനത്ത മഴ സാധ്യത തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം വ്യാഴാഴ്ച മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി.എഫ്.ഒ കെ. അഷ്റഫ് അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ട്രക്കിങ്ങിനെത്തുന്ന സഞ്ചാരികളെ പനത്തടിയിൽ നിന്ന് തിരിച്ചയക്കും.

കഴിഞ്ഞ അവധി ദിവസങ്ങളിൽ റാണിപുരത്തേക്ക് ഒട്ടേറെ സഞ്ചാരികളെത്തിയിരുന്നു.

Tags:    
News Summary - Entry prohibited at Ranipuram Eco Tourism Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.