തൊഴിലുറപ്പ് പണം തിരിമറി തടയാൻ നടപടിയാകുന്നു

കോ​ഴി​ക്കോ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ണം തി​രി​മ​റി ത​ട​യാ​ൻ പ​ഴു​ത​ട​ച്ച ന​ട​പ​ടി. ചെ​യ്യാ​ത്ത ജോ​ലി​ക​ൾ​ക്കും തു​ക പാ​സാ​ക്കി ന​ൽ​കി ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ൾ​ക്ക് അ​റു​തി​വ​രു​ത്തി​യാ​ണ് പു​തി​യ പ​രി​ഷ്ക​ര​ണം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് രേ​ഖ​ക​ളി​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും അ​സി. സെ​ക്ര​ട്ട​റി​യു​ടെ​യും ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ന​ൽ​കി​യാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ നേ​രി​ട്ട് ചെ​യ്യു​ന്ന​തി​ന് പ​ക​രം ഡി.​എ​സ്.​സി തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രെ ഏ​ൽ​പി​ക്കു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്. ഈ ​പ​ഴു​തി​ലു​ടെ ചെ​യ്യാ​ത്ത ജോ​ലി​ക​ൾ​ക്കും ക​രാ​ർ ജീ​വ​ന​ക്കാ​ർ തു​ക പാ​സാ​ക്കി ത​ട്ടി​പ്പു​ന​ട​ത്തി​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓം​ബു​ഡ്സ്മാ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​ൻ​തു​ക​ക​ൾ സെ​ക്ര​ട്ട​റി​മാ​രി​ൽ നി​ന്നു​ൾ​പ്പെ​ടെ തി​രി​ച്ച​ട​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം അ​ഴി​മ​തി​ക്കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി.​എ​സ്.​സി സെ​ക്ര​ട്ട​റി, അ​സി. സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ത​ന്നെ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​രാ​ർ ജീ​വ​ന​ക്കാ​രെ ഏ​ൽ​പി​ക്ക​രു​തെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശം മി​ഷ​ൻ ഡ​യ​റ​ക്ട​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ത​ട്ടി​പ്പു തു​ക തി​രി​ച്ച​ട​പ്പി​ച്ചു​വെ​ങ്കി​ലും ത​ട്ടി​പ്പി​ന് കാ​ര​ണ​ക്കാ​രാ​യ ക​രാ​ർ ജീ​വ​ന​ക്കാ​ർ ഇ​പ്പോ​ഴും ക​രാ​ർ പു​തു​ക്കി പ​ദ്ധ​തി​യി​ൽ തു​ട​രു​ന്നു​വെ​ന്ന​തും വി​ചി​ത്ര​മാ​ണ്.  

Tags:    
News Summary - Action is being taken to prevent embezzlement of employment guarantee funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.