Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പനമരം ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (65) ആണ് മരിച്ച ത്. പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിെൻറ പിതാവാണ്.
ചൊവ്വാഴ്ച രാവിലെ പാൽ അളന്ന് തിരിച്ചു വീട്ടിലേക്ക് പോവും വഴി കാപ്പും ചാലിൽ വെച്ച് ആനയുടെ മുമ്പിൽ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു. ഏറെ നേരം റോഡിൽ കിടന്ന രാഘവനെ നാട്ടുകാർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴരയോടെ മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.