Posted On
date_range Updated On
date_range ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു
കേളകം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫാം തൊഴിലാളി കൊല്ലപ്പെട്ടു. ആറളം പന്നിമൂലയിൽ ദന്തപാല നാരായണൻ (55) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ഫാം നാലാം ബ്ലോക്കിൽ വെച്ചാണ് കാട്ടാന നാരായണനെ ആക്രമിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മുമ്പും നിരവധി പേർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.