Posted On
date_range Updated On
date_range വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു
തൃശൂർ: 11 കെ.വി. വൈദ്യുതി കമ്പിയിൽ കുടുങ്ങി തൂങ്ങിക്കിടന്ന പ്രാവിനെ കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാർ രക്ഷിച്ചു. പി.ഒ. റോഡിൽ ബി.എസ്- എൻ.എൽ. കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ഇലക്ട്രിക്കൽ ജംങ്ഷൻ കൂടിയായ ഭാഗത്ത് കമ്പിയിൽ ഉണ്ടായിരുന്ന നൂലിൽ പ്രാവിന്റെ കാൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനാവാതെ പ്രാവ് പിടയുന്നത് കണ്ട് സമീപത്തെ കടക്കാരാണ് വൈദ്യുതി വിഭാഗത്തെ വിവരം അറിയിച്ചത്.
തുടർന്ന് ലൈൻ ഓഫ് ചെയ്ത് ജീവനക്കാർ അതിനെ രക്ഷിക്കുകയായിരുന്നു. താഴെ ഇറക്കി വെള്ളം കൊടുത്ത് പറത്തിവിട്ടു. നിരവധി പേർ രക്ഷാദൗത്യം കാണാനെത്തി. ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.