ഒാടുന്ന ​യാത്രാബോട്ടിന്​ മുകളിൽ വൈദ്യുതി പോസ്​റ്റ്​ ഒടിഞ്ഞു വീണു 

കോ​ട്ട​യം: ഒാ​ടു​ന്ന യാ​ത്രാ​ബോ​ട്ടി​ന്​ മു​ക​ളി​ലേ​ക്ക്​ വൈ​ദ്യു​തി പോ​സ്​​റ്റ്​ ഒ​ടി​ഞ്ഞു​വീ​ണു. അ​രി​കി​ലി​രു​ന്ന യാ​ത്ര​ക്കാ​ർ മാ​റി​യ​തോ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​ക്കു​പോ​യ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​​െൻറ യാ​ത്രാ​ബോ​ട്ടി​​ന്​ മു​ക​ളി​ലേ​ക്ക്​ ആ​റ്റു​തീ​ര​ത്ത്​ നി​ന്ന ​േപാ​സ്​​റ്റും വൈ​ദ്യു​തി ക​മ്പി​യും പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​കാ​ഞ്ഞി​രം​പാ​ല​ത്തി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം.

കോ​ടി​മ​ത ബോ​ട്ട്​​ജെ​ട്ടി​യി​ൽ​നി​ന്ന്​ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി രാ​വി​ലെ 11.30നാ​ണ്​ ബോ​ട്ട്​ യാ​ത്ര​തി​രി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ൽ കൊ​ടൂ​രാ​റ്റി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ ​ഡ്രൈ​വ​ർ ഇ​രി​ക്കു​ന്ന ബോ​ട്ടി​​െൻറ മു​ക​ൾ​ഭാ​ഗ​ത്ത്​ വൈ​ദ്യു​തി ലൈ​ൻ കു​ടു​ങ്ങി ത​ടി​യി​ലു​ള്ള വൈ​ദ്യു​തി​പോ​സ്​​റ്റ്​ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. ബോ​ട്ടി​ൽ കു​രു​ങ്ങി​യ വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​യ​ശേ​ഷ​മാ​ണ്​ യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്.

Tags:    
News Summary - Electric Post Hit Passenger Boat in Kottayam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.