എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 20ന് വിധി പറയും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഒക്ടോബർ 20ന് വിധി പറയും. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. എൽദോസിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, എൽദോസ് ഒളിവിലല്ലെന്നായിരുന്നു പ്രതിഭാഗം വാദം. എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാൻ തയാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ എം.എൽ.എ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്. പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അതിക്രൂരമായ പീഡനമാണ് എം.എൽ.എ നടത്തിയതെന്നാണ് യുവതി മൊഴിയിൽ പറയുന്നത്. എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്‍റെ മറുവാദം.

Tags:    
News Summary - Eldos Kunnappilly's anticipatory bail application will be decided on 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.