Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന വയോധിക മിനിലോറി പാഞ്ഞുകയറി മരിച്ചു
ചൊക്ലി (കണ്ണൂർ): മത്തിപ്പറമ്പിൽ വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണ് വസ്ത്രം കഴുകുകയായിരുന്ന വയോധികക്ക് ദാരുണാന്ത്യം. കുണ്ടൻ ചാലിൽ ഹൗസിൽ ജാനു (85) ആണ് മരിച്ചത്.
ഒളവിലം നോർത്ത് യു.പി സ്കൂളിന് സമീപത്തെ ഇറക്കത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. വാടക സാധനങ്ങൾ ഇറക്കുന്ന സമയം മിനിലോറി നിർത്തിയിട്ടിരുന്നതിനിടെ നിരങ്ങി താഴോട്ട് നീങ്ങി വീടിനുമുന്നിൽ വസ്ത്രമലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ജാനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.