മനാഫ്​ വധക്കേസ്​ പ്രതികൾക്ക്​ ജാമ്യം: സെഷൻസ്​ ജഡ്​ജിക്ക്​ ​ൈഹകോടതിയുടെ താക്കീത്​

കൊച്ചി: മുസ്​ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന എടവണ്ണ പള്ളിപ്പറമ്പൻ അബ്​ദുൽ മനാഫിനെ കൊലപ്പെടുത്തിയ കേസി ൽ രണ്ട്​ പ്രതികൾക്ക്​ ജാമ്യം അനുവദിച്ച വിഷയത്തിൽ മഞ്ചേരി അഡീ. സെഷൻസ് ജഡ്ജിയായിരുന്ന എ.വി. നാരായണന്​ ഹൈകോടതിയുടെ താക്കീത്​. ഹൈകോടതിയിൽ ജാമ്യഹരജി നൽകിയത്​ കണക്കിലെടുക്കാതെ എളമരം സ്വദേശി ജാബിർ എന്ന കബീർ, നിലമ്പൂർ സ്വദേശി മുനീബ് എന്നീ പ്രതികൾക്ക് 2018 നവംബർ 23ന്​ ജാമ്യം അനുവദിച്ച നടപടിയിലാണ്​ ഹൈകോടതി ഭരണവിഭാഗത്തി​​െൻറ ഇടപെടൽ. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത കാട്ടണമെന്നും മുന്നറിയിപ്പ്​ നൽകി.

ഹൈകോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയത് കണക്കിലെടുക്കാതെയാണ് മഞ്ചേരി കോടതി ജാമ്യം നൽകിയതെന്നുകാട്ടി മനാഫി​​െൻറ സഹോദരൻ അബ്​ദുൽ റസാഖ് ഹൈകോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിൽ മഞ്ചേരി ജില്ല ജഡ്ജിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ്​ ​ൈഹകോടതി ഭരണവിഭാഗത്തി​​െൻറ ഇടപെടൽ​.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റസാഖ് നേരത്തേ മഞ്ചേരി അഡീ. സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കബീറി​​െൻറ ജാമ്യം റദ്ദാക്കി നവംബർ 26ന് അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചെങ്കിലും അടുത്തദിവസം ഹാജരായ ഇയാളെ റിമാൻഡ് ചെയ്യാതെ കേസ് മാറ്റിയതായും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് ഇവരുടെ ജാമ്യഹരജി ഹൈകോടതി പരിഗണിച്ചപ്പോൾ കീഴ്‌കോടതിയിൽനിന്ന് ജാമ്യം നേടിയതിൽ ആശങ്ക പ്രകടിപ്പിക്കുകയും 15,000 രൂപ വീതം പിഴചുമത്തി ഹരജികൾ തള്ളുകയും ചെയ്​തിരുന്നു.

1995 ഏപ്രിൽ 13ന് മലപ്പുറം എടവണ്ണ ഒതായി അങ്ങാടിയിൽെവച്ചാണ് മനാഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാക്ഷികൾ കൂറുമാറിയതോടെ രണ്ടാംപ്രതിയായിരുന്ന പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെ 21 പ്രതികളെ കോടതി വെറുതെവിട്ടു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും റസാഖ് നൽകിയ റിവിഷൻ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്. ഒന്നാംപ്രതി മാലങ്ങാടൻ ഷെഫീഖ്​ ഒളിവിലാണ്​.

Tags:    
News Summary - edavanna manaf murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.