Posted On
date_range Updated On
date_range ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബിനീഷ് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക. സ്വപ്‌നയുടെയുടേയും ബിനീഷ് കോടിയേരിയുടെയും മൊഴികൾ പരിശോധിച്ച ശേഷമാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുക.
ആദ്യ തവണ 12 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രി ജയരാജന്‍റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങി എന്നാണ് വിവരം.
മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യും. കൂടാതെ എന്‍.ഐ.എയും കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.