Posted On
date_range Updated On
date_range 'രണ്ടില' മരവിപ്പിച്ചു; ജോസിന് ടേബിൾ ഫാൻ, ജോസഫിന് ചെണ്ട
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) െൻറ ചിഹനമായ രണ്ടില ഇത്തവണ ആർക്കും അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. യു.ഡി.എഫിലുള്ള പി.ജെ. ജോസഫ് വിഭാഗവും എൽ.ഡി.എഫിനൊപ്പമുള്ള ജോസ് കെ. മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചിഹ്നം മരവിപ്പിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് ഹൈകോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചിട്ടുണ്ട്. ഇരു കക്ഷികളും ഇൗ ചിഹ്നങ്ങളിലായിരുക്കും ഇത്തവണ ജനവിധി തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.