പത്തനംതിട്ടയിലും ആലപ്പുഴയിലും നേരിയ ഭൂചലനം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 08:30 ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും ആലപ്പുഴെ ജില്ലയുടെ കിഴക്കൻ മേഖലയായ പാലമേല്‍ പഞ്ചായത്തിലെ കഞ്ചുകോട്, തണ്ടാനവിള പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.
20ലേറെ വീടുകള്‍ക്ക് വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പല വീടുകളിലും കാര്യമായ വിള്ളൽ ഉണ്ടായിലട്ടുണ്ട്. പാത്രങ്ങളും വീട്ടുപകരണങ്ങളും മറിഞ്ഞുവീണു. ജനങ്ങൾ പരിഭ്രാന്തിയിലാണ്.

ആലപ്പുഴ ചാരുംമൂട് മേഖലയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ചാരുംമൂട്​ നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട് പ്രദേശങ്ങളിലാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.50 നോടെയായിരുന്നു സംഭവം.

Tags:    
News Summary - Earthquake - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.