പൊന്നാനിയിലെ ട്രിപ്പിൾ ലോക്​ഡൗണിനെ വിമർശിച്ച്​ ഇ.ടി;  പോലീസ് മോശമായി പെരുമാറുന്നെന്നും എം.പി

കോവിഡി​​െൻറ പശ്​ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്​ഡൗണിനെ വിമർശിച്ച്​ സ്​ഥലം എം.പികൂടിയായ ഇ.ടി മുഹമ്മദ്​ ബഷീർ രംഗത്ത്​. ലോക്​ഡൗണിനെതിരെ വ്യാപക പരാതിയാണ്​ ജനങ്ങളിൽനിന്ന്​ ഉയരുന്നതെന്നും പൊലീസ്​ മോശമായാണ്​ പെരുമാറുന്നതെയന്നും അദ്ദേഹം ​ഫേസ്​ബുക്കിൽ കുറിച്ചു. റോഡുകൾ പലയിടത്തും മണ്ണും കല്ലുമിട്ട്​ അടച്ചതായും ഇത്​ അവശ്യ സർവീസുകളെ ബാധിച്ചതായും എം.പി കുറിച്ചു. 


പോസ്​റ്റി​​െൻറ പൂർണരൂപം
‘പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്​ഡൗണിൽ ജനങ്ങൾ വ്യാപക പരാതിയാണ് ഉന്നയിക്കുന്നത്. അതിൽ പ്രധാനം പോലീസ് വളരെ മോശമായി പെരുമാറുന്നു എന്നതാണ്. അത്പോലെ റോഡുകൾ മണ്ണിട്ടും കല്ലിട്ടും അടച്ചു എന്നതാണ്. റോഡുകൾ മണ്ണിട്ട് അടച്ചതിനാൽ അത്യാവശ്യ ആശുപത്രി സർവീസുകൾക്കും ആംബുലൻസിനും കടന്നുപോകാൻ സാധിക്കുന്നില്ല.

അതിനാൽ മണ്ണിടുന്നതിന് പകരം ബാരിക്കേഡുകൾ സ്ഥാപിക്കുന്നതാണ് ഉചിതം. എന്നാൽ അത്യാവശ്യ സർവീസുകൾക്ക് കടന്നുപോകാൻ സാധിക്കും. ഇന്നലെ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം ഇതെല്ലാം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. കടകളിൽ നിന്നും അവശ്യ സാധനങ്ങൾ ഹോം ഡെലിവറി ആയി എത്തിക്കാം എന്നതായിരുന്നു മറ്റൊരു പ്രധാന തീരുമാനം. എന്നാൽ പലർക്കും സാധനങ്ങൾ അങ്ങനെ ലഭിക്കുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

അതും ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ട്. ഉടൻ പരിഹാരമാകും. നമ്മൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം ഈ അടച്ചിടൽ നമുക്ക് വേണ്ടിയാണ്. ജാഗ്രത പാലിച്ചാൽ എത്രയും വേഗത്തിൽ നമ്മുടെ നാട് സാധാരണ ഗതിയിലേക്ക് തിരിച്ചെത്തും. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. എന്നാലേ നമുക്ക് സമൂഹ വ്യാപനം തടയാനാകൂ. കൂടുതൽ കരുതലോടെ നമുക്ക് മുന്നോട്ട് പോകാം’. 

Full View
Tags:    
News Summary - E. T. Mohammed Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.