തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ സർക്കാർ പദ്ധതി തയാറാക്കി. കേന്ദ്ര ഗവൺമെൻറിെൻറ പ്രത്യേക സബ്സിഡികൂടി ഉപയോഗിച്ചാണ് വൈദ്യുതി ബസുകൾ നിരത്തിലിറക്കുക. ഇവയുടെ നിയന്ത്രണത്തിനായി കെ.എസ്.ആർ.ടി.സിക്ക് പുറമെ പ്രത്യേക സംവിധാനം രൂപവത്കരിക്കും.
250 ബസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുക. കേന്ദ്രസർക്കാർ പദ്ധതിയായ ‘ഫേം-2’ (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഒാഫ് ഇലക്ട്രിക് വെഹിക്കിൾസ്) പ്രകാരം ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സംസ്ഥാനങ്ങൾക്ക് സബ്സിഡി ലഭിക്കും. ഇതുപയോഗിച്ച് വാടക കരാർ വ്യവസ്ഥയിൽ ഇ-ബസുകൾ നിരത്തിലിറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിന് ടെൻഡറും ക്ഷണിച്ചു. എന്നാൽ, വാടകക്ക് ബസുകൾ നിരത്തിലിറക്കുന്നതിന് സബ്സിഡി ലഭിക്കില്ലെന്നതടക്കം കേന്ദ്രം പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും മുന്നോട്ടുവെച്ചതോടെ ടെൻഡർ പിൻവലിക്കുകയായിരുന്നു.
ഒരു ബസിന് 2.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സബ്സിഡി കഴിഞ്ഞുള്ള തുക സംസ്ഥാനം കണ്ടെത്തണം. കിഫ്ബിയിൽനിന്ന് പണം കണ്ടെത്താനും നടപടികൾ സജീവമാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആർ.ടി.സിക്ക് 250 ഇലക്ട്രിക് ബസുകളുടെ നടത്തിപ്പ് വീണ്ടും ഭാരമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഗതാഗതവകുപ്പിന് കീഴിൽതെന്ന പദ്ധതി നടത്തിപ്പിന് പ്രത്യേകം സ്െഎഷൽ പർപ്പസ് െവഹിക്കിൾ (എസ്.പി.വി) രൂപവത്കരിച്ച് ഇ-ബസുകൾ നിരത്തിലിറക്കുന്നത്.
ഇതിനുള്ള വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് ഗതാഗത വകുപ്പ് നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ നിർദേശങ്ങൾ അറിയുന്നതിന് ഗതാഗത വകുപ്പ് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എസ്.പി.വികളിൽ 29 ശതമാനം പങ്കാളിത്തം കെ.എസ്.ആർ.ടി.സിക്ക് നൽകുന്നതിനും ആലോചനകളുണ്ട്.
റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ ഗൂഢനീക്കം
ഇതിനിടെ ബസുകളുെട ക്ഷാമം രൂക്ഷമായ സാഹചര്യം ലാക്കാക്കി റൂട്ടുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള ഉന്നതതല നീക്കങ്ങളും സജീവമാണ്. നിലവിലെ വാടക കരാർ വ്യവസ്ഥയിൽ ഡ്രൈവറും ബസുമാണ് സ്വകാര്യ കമ്പനി നൽകുന്നത്. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതാണ്. എന്നാൽ, നെറ്റ് ലീസ് (മൊത്ത വാടക) എന്ന പേരിലെ പുതിയ വ്യവസ്ഥ പ്രകാരം ബസിനും ഡ്രൈവർക്കുമൊപ്പം കണ്ടക്ടറെ കൂടി കമ്പനി നൽകും. നിശ്ചിത തുക വാടക നിശ്ചയിച്ച് റൂട്ട് കെ.എസ്.ആർ.ടി.സി വിട്ടു നൽകണം. എന്നാൽ, യൂനിയനുകളടക്കം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അനുമതിക്കായി ഒൗദ്യോഗികമായി സമീപിച്ചിട്ടില്ലെങ്കിലും സർക്കാറിനും വിയോജിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.