Posted On
date_range Updated On
date_range കെ.എം. ഷാജി ഷാജി രാഷ്ട്രീയത്തിലെ മാലിന്യം, മന്ത്രിക്കെതിരായ പ്രസ്താവന സ്ത്രീവിരുദ്ധം -ഡി.വൈ.എഫ്.ഐ
കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ത്രീകൾ ഉന്നതപദവികൾ വഹിക്കുന്നതും രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം. ഷാജി.
പുരോഗമന രാഷ്ട്രീയത്തിനെതിരായും വർഗീയമായും മാത്രം സംസാരിക്കുന്ന ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് മന്ത്രിക്കെതിരായ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിർത്താൻ മുസ്ലിം ലീഗ് തയാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.