Posted On
date_range Updated On
date_range ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു
തിരുവല്ല: തിരുവല്ല കുഴിവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു മോഷണശ്രമം നടന്നത്.
ഉത്സവത്തെ തുടർന്ന് പണികൾക്കായി പുറത്തുവച്ചിരുന്ന ഏണിയിലൂടെ അകത്തുകടന്ന കള്ളൻ കാണിക്കവഞ്ചി ഇളക്കിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിൽ എത്തിയ സമീപവാസികളെ കണ്ടതോടെ കള്ളൻ കാണിക്കവഞ്ചി ഉപേക്ഷിച്ച് രക്ഷപെട്ടു.
ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ട ഇയാളുടെ സ്‌കൂട്ടറും മൊബൈൽഫോണും ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. രക്ഷപെട്ടത് അമ്പലപ്പുഴ സ്വദേശിയാണെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതായി തിരുവല്ല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.