പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നു
Posted On
date_range Updated On
date_range പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കി
അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച മുഴുവൻ താറാവുകളെയും കൊന്നൊടുക്കി. പുറക്കാട് പഞ്ചായത്തിലെ നാലുചിറ പടിഞ്ഞാറ് പാടത്ത് തീറ്റക്കെത്തിച്ച 9300 താറാവുകളെയാണ് കൊന്നത്. കരുവാറ്റ സ്വദേശി ദേവരാജന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു താറാവുകൾ.
ദിവസങ്ങൾക്കുമുമ്പ് ഇവയെ കൂട്ടത്തോടെ ഇവിടെ തീറ്റക്കെത്തിച്ചതായിരുന്നു. പലയിടങ്ങളിലായാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പക്ഷിപ്പനി രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ചിലതിനെ കൊന്നിരുന്നു.
പിന്നാലെയാണ് ബാക്കിവന്ന 8000ത്തിൽപരം താറാവുകളെ ബുധനാഴ്ച കൊന്നൊടുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, അംഗം പ്രിയ അജേഷ്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘം നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.