Posted On
date_range Updated On
date_range മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി; ട്രെയിൻ നിർത്തി വിളിച്ചുണർത്തി ലോക്കോപൈലറ്റ്
കൊട്ടാരക്കര: മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയയാളെ ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് വിളിച്ചുണർത്തി. അച്ചൻകോവിൽ ചെമ്പനരുവി സ്വദേശിയായ 39കാരനാണ് കൊല്ലം-പുനലൂർ മെമു ലോക്കോ പൈലറ്റിന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത്.
മൂന്നുദിവസം മുമ്പാണ് സംഭവം. എഴുകോൺ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് 200 മീറ്റർ അകലെ കല്ലുംപുറം ഭാഗത്തെ ട്രാക്കിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു ഇയാൾ. എഴുകോൺ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിയ സമയമായതിനാൽ വേഗം കുറവായിരുന്നു. അതിനാൽ ട്രെയിൻ പെട്ടെന്ന് നിർത്തി യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചു.
ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് ട്രാക്കിൽ മദ്യപിച്ച് കിടന്നുറങ്ങിയയാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ട്രെയിൻ അടുത്തെത്താറായപ്പോൾ പാളത്തിൽ നിന്ന് തെന്നിമാറി ചാലിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.