Posted On
date_range Updated On
date_range കാറുകൾ കൂട്ടിയിടിച്ച് ദമ്പതികളുടെ മരണം: ഇടിച്ച കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തു
കൊട്ടാരക്കര: കുളക്കടയിൽ ദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്. അപകടത്തിൽ ആൾട്ടോ കാറിലുണ്ടായിരുന്ന ദമ്പതികൾ മരിക്കുകയും മൂന്നുവയസ്സുള്ള ഇവരുടെ കുഞ്ഞിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസ്സുള്ള ശ്രീക്കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അർധരാത്രിയിൽ കുളക്കടയിലാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.
ഇന്നോവയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നോവ കാറിൽ സഞ്ചരിച്ചവരുടെ പക്കൽനിന്നാണ് പൊലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.