ക്ഷേത്ര കുളത്തിൽ കാൽവഴുതിവീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു

വേലൂർ: മുഖം കഴുകുന്നതിനിടെ ക്ഷേത്ര കുളത്തിൽ കാൽവഴുതിവീണ് വിദ്യാർഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ ത ൃശൂർ തിരൂർ തൈക്കാട്ടിൽ വിൻസ​​െൻറിന്റെ മകൻ സാൽവിയോ (17) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വേലൂർ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലാണ് സാൽവിയോ മുങ്ങി മരിച്ചത്.

വേലൂരിൽ പള്ളി പെരുന്നാളാഘോഷത്തിന് സുഹൃത്തിൻെറ വീട്ടിൽ എത്തിയതായിരുന്നു സാൽവിയോ. സുഹൃത്തുക്കൾക്കൊപ്പം മുഖം കഴുകുവാനായി എത്തിയ സാൽവിയോ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു.

Tags:    
News Summary - drowning death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.