പിറവത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

പിറവം: പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബേസില്‍. ഇന്ന് രാവിലെ വലിയ പള്ളിയ്ക്ക് സമീപം മങ്കിടി കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും ആറ് കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്കില്‍പ്പെട്ടത്.

Tags:    
News Summary - drowning death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.