Posted On
date_range Updated On
date_range മഞ്ചേശ്വരത്ത് മൂന്ന് കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു
മഞ്ചേശ്വരം: ഉദ്യാവരം മാടയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി.എസ് നഗര്‍ കൊളക്കയിലെ ആസിം (11), അബ്ദുല്‍ അഫ്രീദ് (10), മുഹമ്മദ് സലീം (11) എന്നിവരാണ് മരിച്ചത്. മൂവരും ആറാം ക്ലാസ് വിദ്യാർഥികളാണ്. വൈകീട്ട് കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളെ നോമ്പ് തുറക്കുന്ന സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുളവും തോടും ചേരുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. മഴയായതിനാല്‍ കുളത്തില്‍ വെള്ളം നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.