പാമ്പാർ പുഴയിൽനിന്ന്​ ചമ്പക്കാട് കോളനിവാസികൾ ജലം ശേഖരിക്കുന്നു

കോടികൾ ചെലവഴിച്ചിട്ടും ചമ്പക്കാട് നിവാസികൾക്ക്​​ കുടിക്കാൻ മലിനജലം

മറയൂർ: കോടികൾ ചെലവഴിച്ച് വിവിധ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടും ചമ്പക്കാട് ഗോത്രവർഗ കോളനിക്കാർക്ക് ലഭിക്കുന്നത് പാമ്പാർ പുഴയിലെ മലിനജലം. എട്ട്​ കി.മീ. അകലെ തൂവാനം ഭാഗത്തുനിന്ന്​ വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്​.

ഇതുവഴി കുടിയിൽ വെള്ളമെത്തുന്നുണ്ടെങ്കിലും ശുദ്ധീകരണ ടാങ്കില്ലാത്തതിനാൽ നേരിട്ട് ഉപയോഗിക്കേണ്ടിവരുകയാണ്​. മുമ്പ്​ കോടികൾ മുടക്കി പാമ്പാറിൽനിന്ന്​  വെള്ളമെത്തിക്കാൻ ഡീസൽ പമ്പ് സെറ്റടക്കം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പാമ്പാറിനോട് ചേർന്ന് വിയർ ഡാമും രണ്ട്​ കിണറും നിർമിച്ചിരുന്നു.

ഇപ്പോൾ അതെല്ലാം തകർന്ന നിലയിലാണ്. പിന്നീട് ത്രിതല പഞ്ചായത്തും മറ്റ് വകുപ്പുകളും കുടിവെള്ള പദ്ധതിക്ക്​ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും ഇന്നും മലിനജലമാണ് കുടിക്കാൻ ലഭിക്കുന്നത്​. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കേരള-തമിഴ്നാട് അതിർത്തിയിലാണ് ചമ്പക്കാട്​ കുടി സ്ഥിതി ചെയ്യുന്നത്. ആനമുടിയിൽനിന്ന്​ ഉദ്​ഭവിച്ച്​ മൂന്നാർ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലൂടെയാണ് പാമ്പാർ ഒഴുകുന്നത്. 

തേയിലത്തോട്ടങ്ങളിൽ തളിക്കുന്ന കീടനാശിനികളും വളങ്ങളും മൂലം തുടക്കത്തിലെ പുഴ വിഷമയമാകുന്നു. ജനവാസ മേഖലയിൽ എത്തു​േമ്പാൾ മാലിന്യവാഹിനിയായി പാമ്പാർ മാറുന്നു. വീണ്ടും വനത്തിലൂടെ 16 കി.മീ. ഒഴുകിയാണ് ചമ്പക്കാട് കുടിക്ക് സമീപത്തുകൂടി കടന്നുപോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.