തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയുടെമായി ബന്ധപ്പെട്ട അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് വിവാദങ്ങളിലകപ്പെട്ട ഡോ. ഹാരിസ് സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ച് രംഗത്തെത്തി. കെ.ജി.എം.സി.ടി.എയുടെ വാട്സ് ആപ് ഗ്രൂപിലാണ് അദ്ദേഹം കുറിപ്പിട്ടത്. വിവാദങ്ങൾക്കിടെ അവധിയിൽ പ്രവേശിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.
സഹപ്രവർത്തകർ തന്നെയാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന സൂചനയാണ് കുറിപ്പിൽ ഹാരിസ് പറയുന്നത്. സഹപ്രവർത്തകനെ ജയിലിലടക്കാൻ വ്യഗ്രതയുണ്ടായി. ഏതാനും വെള്ളിനാണയങ്ങൾക്കുവേണ്ടി ക്രൂശിക്കാൻ ശ്രമിച്ചു. മരണത്തിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. അവരെ കാലം രക്ഷിക്കട്ടെ എന്നും ഹാരിസ് കുറിപ്പിൽ പറഞ്ഞു.
ആരോപണങ്ങൾ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ ഡോ. ഹാരിസിന് എതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിച്ചിരുന്നു. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ലെന്നും അസ്വാഭാവികമായ പെട്ടി കണ്ടതിലും സി.സി.ടി.വി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് സൂചന. ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ലാതെ ഡി.എം.ഇ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെ.ജി.എം.സി.ടി.എക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ഏറ്റുമുട്ടലിനില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്നും ഡോ. ഹാരിസ് മാധ്യമപ്രവർത്തകർകരോട് ഡോ. ഹാരിസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.