Posted On
date_range Updated On
date_range എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കും ഭാര്യക്കും ഇരട്ടവോട്ട്
എറണാകുളം: പെരുമ്പാവൂർ യു.ഡി.എഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കും ഭാര്യ മറിയം എബ്രാഹിമിനും ഇരട്ട വോട്ടെന്ന് റിപ്പോർട്ട്. പെരുമ്പാവൂർ രായരമംഗലം പഞ്ചായത്തിലും മുവാറ്റുപ്പുഴ മാറാടി പഞ്ചായത്തിലുമാണ് വോട്ട് കണ്ടെത്തിയത്. രായരമംഗലം പഞ്ചായത്തിലെ 142ാം ബൂത്തിലും മാറാടി പഞ്ചായത്തിലെ 130ാം ബൂത്തിലുമാണ് വോട്ടുള്ളത്.
രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. മാറാടിയിലെ ബൂത്തിൽ അഞ്ച് വർഷം മുമ്പാണ് വോട്ട് ഉണ്ടായിരുന്നത്. അവിടെ നിന്നും വോട്ട് മാറ്റിയതാണ്. പുതിയ സംഭവം തെരഞ്ഞെടുപ്പ് കമീഷന്‍റെ പാളിച്ചയാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.