Posted On
date_range Updated On
date_range പ്രതിഷേധം കണ്ട് പിന്തിരിയില്ല; ദർശനം നടത്തിയേ മടങ്ങൂവെന്ന് യുവതികൾ
ശബരിമല: പ്രതിഷേധം കണ്ട് പിൻമാറില്ലെന്ന് യുവതികൾ. ശബരിമല ദർശനത്തിന് എത്തിയതാണ്. ദർശനം നടത്തിയേ മടങ്ങൂ. പ് രതിഷേധം ഉണ്ടെന്നും മുന്നോട്ടു പോകണോ എന്നും പൊലീസ് ചോദിക്കുന്നു. തങ്ങൾക്ക് സുരക്ഷ നൽകണ്ടേത് പൊലീസാണ ്. അവർ സുരക്ഷ ഒരുക്കുമെന്നു തന്നെയാണ് വിശ്വാസമെന്ന് കനക ദുർഗ പറഞ്ഞു.
എത്രസമയം വേണമെങ്കിലും കാത്തിരിക്കും. പ്രതിഷേധം കഴിഞ്ഞ ശേഷം മലകയറാമെന്നും യുവതികൾ അറിയിച്ചു.
ചന്ദ്രാനന്ദൻ റോഡിൽ എത്തിയ സംഘത്തിനു മുന്നിൽ വൻ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാൽ ദ്രുതകർമ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ പൊലീസുകാരെയും പ്രദേശത്തേക്ക് വിന്യസിച്ചു. അയ്യപ്പ ഭക്തരുടെ സുഗമമായ ദർശനത്തിന് പൊലീസ് വഴി ഒരുക്കുന്നുണ്ട്.
അതേസമയം, യുവതികളുടെ വീടിനുമുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.