തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര വിമാനങ്ങൾക്ക് ഇന്ധന നികുതിയിൽ ഇളവ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വിസ് നടത്തുന്ന എല്ലാ വി മാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയിൻ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്ക ി കുറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 01-04-2020 പ്രാബല്യത്തില്‍ പത്ത് വര്‍ഷത്തേക്ക് ആണിത്.


ലോകബാങ്കിന്‍റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട സ്കില്‍ സ്ട്രെങ്തനിങ്ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്മെന്‍റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിലവിലുള്ള അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനും ടെക്നിക്കല്‍ ഡോമൈന്‍ എക്സ്പേര്‍ട്ട് - ട്രെയിനിങ് മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷന്‍ (1), അക്കൗണ്ടന്‍റ് (1) എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാര്‍ നിയമനം നടത്താനും തീരുമാനിച്ചു.

Tags:    
News Summary - domestic flight service-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.