ഡോക്ടർമാരുടെ മൊബൈൽ നമ്പർ നൽകണമെന്ന ഉത്തരവ്​: സ്​റ്റേ നീട്ടി

കൊച്ചി: രോഗികൾ ആവശ്യപ്പെട്ടാൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊബൈൽ നമ്പറും മെയിൽ ഐഡിയും ആശുപത്രി അധികൃതർ നൽകണമെന്ന സംസ്​ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിനുള്ള സ്​റ്റേ ഹൈകോടതി മൂന്നു​ മാസത്തേക്ക്​ നീട്ടി. മേയ് 31ന്​ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്​ത്​ ഐ.എം.എ കേരള ഘടകം നൽകിയ ഹരജിയിൽ ഉത്തരവ്​ നടപ്പാക്കുന്നത് രണ്ടു മാസത്തേക്ക് തടഞ്ഞ്​ ജൂലൈ നാലിന്​ കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്​ച വീണ്ടും കേസ്​ പരിഗണിച്ച കോടതി സ്​റ്റേ കാലാവധി നീട്ടുകയായിരുന്നു.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊബൈൽ നമ്പർ രോഗികൾ ആവശ്യപ്പെട്ടാൽ നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നായിരുന്നു കമീഷ​​​െൻറ ഉത്തരവ്​. ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കണം. മൊബൈൽ നമ്പറും മെയിൽ ഐ.ഡിയും നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറയുന്ന സേവന വീഴ്ചയായി കാണേണ്ടി വരുമെന്നും കമീഷ​ൻ വ്യക്​തമാക്കിയിരുന്നു.

എന്നാൽ, സ്വകാര്യ ആശുപത്രി മാനേജ്മ​​െൻറുകളുടെയോ ഡോക്ടർമാരുടെയോ വാദം കേട്ടിട്ടില്ലെന്നും വ്യക്തിഗത ഉപഭോക്തൃ വിഷയങ്ങൾ പരിഗണിക്കാൻ അധികാരപ്പെട്ട കമീഷൻ അധികാര പരിധി ലംഘിച്ചാണ് ഉത്തരവിറക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

Tags:    
News Summary - Doctors Mobile Number high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.