Posted On
date_range Updated On
date_range ഡോക്ടർ അനൂപിെൻറ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
കൊല്ലം: ശസ്ത്രക്രിയക്കിടയിൽ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് പിറകെ ഡോക്ടർ ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
ഡോ. അനൂപിെൻറ ക്ലിനിക്കിൽ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി മരിക്കാനിടയായതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കൊല്ലം സിറ്റി പൊലീസ് കമീഷണർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡോക്ടർക്ക് മാനസിക സംഘർഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.