ശശീന്ദ്രൻ വിഷയത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട- മാധ്യമങ്ങളോട് എ. വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ വിഷയത്തിൽ തന്‍റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍. വിഷയം പരിശോധിച്ച ശേഷമെ നിലപാട് പറയാനാകൂവെന്നും വിജയരാഘവന്‍ പറഞ്ഞു.

'നമ്മുടെ മുന്നില്‍ അതിന്‍റെ വിശദാംശങ്ങള്‍ ഇല്ല. വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജിവെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല. ' വിജയരാഘവന്‍ പറഞ്ഞു.

വിഷയത്തില്‍ എ.കെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപി.എം സ്വീകരിച്ചത്. ശരാജിവെക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. അതേസമയം ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. 

Tags:    
News Summary - Do not expect a reply on the Shashindran issue. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.