Posted On
date_range Updated On
date_range മാണിയുടെ അനുസ്മരണ യോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കെ.എം. മാണി അനുസ്രണ പരിപാടിയിൽ കേരള കോൺഗ്രസ് എം െചയർമ ാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി. തിരുവനന്തപുരം അവധിക്കാല കോടതിയുടേതാണ് ഉത്തരവ്.
യോഗത്തിൽ മാണി അനുസ്മരണം മാത്രമേ നടത്താവൂ എന്നും പാർട്ടി ഭാരവാഹികളേയും യോഗത്തിൽ തെരഞ്ഞെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. കേരള കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി പി. മനോജ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പാർട്ടി വർക്കിങ് ചെയർമാൻ ആയിരുന്ന പി.ജെ. ജോസഫിനാണ് നിലവിൽ ചെയർമാൻെറ താത്ക്കാലിക ചുമതല. ചെയർമാൻ പദവിയിലേക്ക് ജോസ്. കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗത്തിലുള്ള ജില്ലാ സെക്രട്ടറിമാർ വടംവലി തുടങ്ങിയതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.