Posted On
date_range Updated On
date_range കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ നിശ പാര്‍ട്ടികള്‍ക്ക് പൊലീസ് നിയന്ത്രണം. ഇത്തരം പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തീരുമാനം. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്ക് കഴിയാത്തതും ഡി.ജെ പാര്‍ട്ടികള്‍ നിരോധിക്കാന്‍ കാരണമാണ്.
കൊച്ചിയിലെ മൂന്നു പക്ഷനക്ഷത്ര ഹോട്ടലുകള്‍ ഡി.ജെ പാര്‍ട്ടി നടത്താന്‍ അനുമതി തേടിയിരുന്നു. ഇവര്‍ക്ക് പൊലീസ് അനുമതി നല്‍കിയിട്ടില്ല. നഗരത്തിലെ ഹോട്ടലുടമകളുടെ യോഗം ചൊവ്വാഴ്ച പൊലീസ് വിളിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ നടപടികളെക്കുറിച്ച് ഹോട്ടലുടമകളുമായി ചര്‍ച്ച ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.