Posted On
date_range Updated On
date_range സമവായത്തിൽ അസ്വാരസ്യം; സിൻഡിക്കേറ്റിലെ ലീഗ് അംഗം പിന്മാറി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഭരണതലത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതി തിങ്കളാഴ്ച യോഗം ചേരാനിരിക്കെ മുസ് ലിം ലീഗ് അംഗം ഡോ. പി. റഷീദ് അഹമ്മദ് സമിതിയിൽനിന്ന് പിന്മാറി. ആറംഗ സമിതിയിൽ ഇടതുപക്ഷ അംഗത്തെ തിരുകിക്കയറ്റിയെന്നാരോപിച്ചാണിത്.
റഷീദിനെ കൂടാതെ ടി.ജെ. മാർട്ടിൻ (കോൺ), എ.കെ. അനുരാജ് (ബി.ജെ.പി), അഡ്വ. പി.കെ. കലീമുദ്ദീൻ, എം.പി. ഫൈസൽ, ഡോ. ലജീഷ് (സി.പി.എം) എന്നിവരെയാണ് അംഗങ്ങളാക്കിയിരുന്നത്. പിന്നീട് ഉത്തരവിറങ്ങിയപ്പോൾ സി.പി.എം അംഗം പ്രഫ. ടി. മുഹമ്മദ് സലീമിനെക്കൂടി ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.