കലേന്ദ്രൻ
Posted On
date_range Updated On
date_range ചണ്ണപ്പേട്ട സ്വദേശിയുടെ തിരോധാനം: പൊലീസ് അന്വേഷണം ഊർജിതം
അഞ്ചൽ: ഡിസംബർ 16 മുതൽ കാണാതായ ചണ്ണപ്പേട്ട മൂങ്ങോട് സ്വദേശി കലേന്ദ്രനെ (47) കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. വനത്തുംമുക്ക് ഇറയിൽ ഭാഗത്തെ ഒരുവീട്ടിൽ സുഹൃത്തുക്കളോടൊപ്പം കാണാതായ ദിവസം കലേന്ദ്രൻ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അതിനുശേഷം ഒരു വിവരവും ഇല്ല. തുടർന്ന് ബന്ധുക്കളുെട പരാതിയിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള പലരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞദിവസം പ്രദേശത്തെത്തിയ പൊലീസ് സംഘം ഡ്രോൺ നിരീക്ഷണവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.