Posted On
date_range Updated On
date_range ‘നവകേരള സദസ് ചിലരുടെ കണ്ണിൽ പൊടിയിടാനുള്ള യാത്ര’; വിമർശനവുമായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
മണ്ണാർക്കാട: നവകേരള സദസ് ചിലരുടെ കണ്ണിൽ പൊടിയിടാനുള്ള യാത്രയെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. സംസ്ഥാനം എങ്ങനെ ഇരിക്കുന്നു, നിയോജക മണ്ഡലങ്ങളിൽ എന്ത് നടക്കുന്നുവെന്ന് പലർക്കും കാണാനുള്ള യാത്രയാണിത്. അതൊരു പുനരുദ്ധാരണ യാത്രയല്ലെന്നും ബിഷപ്പ് പറഞ്ഞു.
നവകേരള സദസിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും നല്ലതായിരിക്കാം. എന്നാൽ, ഇത് എത്രത്തോളം സഫലമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ചൂണ്ടിക്കാട്ടി. കത്തോലിക്ക കോൺഗ്രസ് നടന്നു അതിജീവന യാത്രക്ക് മണ്ണാർകാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.