നാട്ടിൽ മൂന്നുപേർ ഒരുമിച്ച് കൂടുന്നിടത്തെല്ലാം ചർച്ചയാകുന്നത് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണ്. കൗമാരം ലഹരികാരണം വഴിതെറ്റുന്നു എന്നാണ് എല്ലാവരുടേയും പരാതി. നാട്ടിലോ വീടിന് തൊട്ടടുത്തോ ലഹരി വിൽപ്പന സജീവമാണെന്ന് അറിയാവുന്ന ചിലരെങ്കിലും കാണും. എന്നാൽ ഈ വിവരം എങ്ങിനെ നിയമപാലകർക്ക് കൈമാറും എന്ന് എല്ലാവർക്കും അറിയണമെന്നില്ല. അതിനായി പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് പൊലീസ്.
‘ലഹരി നിർമ്മാർജ്ജനത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം’ എന്നാണ് പൊലീസിന്‍റെ പുതിയ പദ്ധതിയുടെ കാപ്ഷൻ. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്കാണ് അയക്കേണ്ടത്. വാട്സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.