Posted On
date_range Updated On
date_range കേരളത്തില്‍ ബ്ലു വെയ്ല് മരണം സ്ഥിരീകരിച്ചിട്ടില്ല -ഡി.ജി.പി
കൊച്ചി: കേരളത്തില്‍ ബ്ലു വെയ്ല് മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ബ്ലു വെയ്ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്നാഥ് ബെഹ്റ കൊച്ചിയിൽ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവം: കുറ്റപത്രം ഉടൻ- ഡി.ജി.പി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.