Posted On
date_range Updated On
date_range നാർകോട്ടിക് ജിഹാദിൽ മൗനംപാലിച്ച് ഡി.ജി.പി
കണ്ണൂർ: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിക്കാതെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കണ്ണൂർ ജില്ല പൊലീസ് പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാനെത്തിയ ഡി.ജി.പി വിഷയം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനില്ലെന്ന മറുപടിയാണ് മാധ്യമപ്രവർത്തകർക്ക് നൽകിയത്. ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡായ ഡാൻസാഫിനെതിരെ ഒരു ഇൻറലിജൻസ് റിപ്പോർട്ടും കിട്ടിയിട്ടില്ല.
ഡൻസാഫ് പിരിച്ചുവിട്ടിട്ടില്ല. ഇതിെൻറ പ്രവർത്തനം ഊർജിതമാക്കും. ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകക്കു നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കണ്ണൂർ പൊലീസ് സഭാഹാളിൽ നടന്ന പരിപാടിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.