ദേവികുളം എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലായിരുന്നു എ. രാജയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞ തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്ന് കരുതുന്നു.

കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്‍റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാലാ എം.എൽ.എ മാണി സി കാപ്പനും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

ദേവികുളം എം.എൽ.എയായിരുന്ന കെ. രാജേന്ദ്രനും തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്.

News Summary - Devikulam MLA A Raja will be sworn in again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.