പി.വി അൻവറി​െൻറ ചെക് ഡാം പൊളിച്ചു മാറ്റാൻ നിർദേശം

മലപ്പുറം​: കക്കാടംപൊയിലിൽ ആദിവാസികളുടെ കുടി​െവള്ളം മുട്ടിച്ച്​ പി.വി അൻവർ എം.എൽ.എ നിർമിച്ച ചെക്​ ഡാം പൊളിച്ചുമാറ്റാൻ കലക്​ടറുടെ നിർദേശം . ഇറിഗേഷൻ വകുപ്പിനാണ്​ കലക്​ടർ നിർദേശം നൽകിയത്​. നേരത്തെ പൊതു മരാമത്ത്​ വകുപ്പിന്​ ചെക്​ ഡാം പൊളിച്ചുമാറ്റാൻ കലക്​ടർ ഭാസ്​കരൻ നിർദേശം നൽകിയിരുന്നു. എന്നാൽ പൊതുമരാമത്ത് ​ഫയൽ ​െവെകിപ്പിച്ചു. ചെക്​ ഡാം പൊളിച്ചു മാറ്റാൻ ആവശ്യമായ സാ​േങ്കതിക സംവിധാനമില്ലെന്നാണ്​ കാരണം പറഞ്ഞത്​. 

ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ്​ സാ​േങ്കതിക സംവിധാനങ്ങളില്ലെന്ന മറുപടി പൊതുമരാമത്ത്​ വകുപ്പ്​ കലക്​ടർക്ക്​ നൽകിയത്​. തുടർന്ന്​ ഇറിഗേഷൻ വകുപ്പിന്​ ഉത്തരവ്​ കൈമാറിയെന്ന്​ കലക്​ടർ അറിയിച്ചു. 
 

Tags:    
News Summary - Demolish Check Dam of PV Anwar MLA - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.